മെസി തിളങ്ങി, മയാമിയും
Thursday, September 18, 2025 1:39 AM IST
മയാമി: മേജര്‍ ലീഗ് സോക്കര്‍ (എംഎല്‍എസ്) ഫുട്ബോളില്‍ ഇന്റര്‍ മയാമിയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഗോളും അസിസ്റ്റും നടത്തിയ മത്സരത്തില്‍ ടീമിന് 3-1ന്റെ ജയം.
സിയാറ്റില്‍ സൗണ്ടേഴ്സ് എഫ്സിയെയാണ് ഇന്റര്‍ മയാമി തോല്‍പ്പിച്ചത്. 12-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബ നേടിയ ഗോളിന് അസിസ്റ്റ് നടത്തിയ മെസി, 41-ാം മിനിറ്റില്‍ സിയാറ്റിലിന്റെ വല കുലുക്കി.