സിന്ധു ക്വാർട്ടറിൽ
Friday, September 19, 2025 2:04 AM IST
ബെയ്ജിംഗ്: ഇന്ത്യയുടെ പി.വി. സിന്ധുവും സാത്വിക്സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യവും നേരിട്ടുള്ള ഗെയിമുകൾക്ക് വിജയിച്ച് ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റൺ 2025 ക്വാർട്ടർ ഫൈനലിൽ.
ഒളിന്പിക്സിൽ ഇരട്ട മെഡൽ ജേതാവായ വനിത സിംഗിൾസ് താരം സിന്ധു, ആറാം റാങ്കിലുള്ള തായ് എതിരാളിയായ പോണ്‍പാവീ ചോച്ചുവോങിനെ 21-15, 21-15 എന്ന സ്കോറിന് പ്രീക്വാർട്ടറിൽ പരാജയപ്പെടുത്തി.
ക്വാർട്ടർ ഫൈനലിൽ ആൻ സെ യംഗിനെ സിന്ധു നേരിടും. ടോപ് സീഡായ കൊറിയൻ താരം ഇതുവരെ കളിച്ച ഏഴ് മത്സരത്തിലും സിന്ധുവിനെ പരാജയപ്പെടുത്തിയിരുന്നു.
പുരുഷ ഡബിൾസിൽ സാത്വിക്-ചിരാഗ് സഖ്യം ചൈനീസ് തായ്പേയിയുടെ വാങ് ചി ലിൻ- ചിയു ഹ്സിയാങ് ചീഹ് സഖ്യത്തെയാണ് പ്രീക്വാർട്ടറിൽ തോൽപ്പിച്ചത്. സ്കോർ: 21-13, 21-12.