ദു​​ബാ​​യ്: രാ​​ഷ്‌​ട്രീ​​യ വൈ​​ര​​ത്തി​​ല്‍​പ്പൊ​​തി​​ഞ്ഞ ഏ​​ഷ്യ ക​​പ്പ് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ഏ​​റ്റു​​മു​​ട്ട​​ലി​​ന്‍റെ അ​​ല​​യൊ​​ലി​​ക​​ള്‍ അ​​വ​​സാ​​നി​​ക്കു​​ന്ന​​തി​​നു മു​​മ്പ് ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും വീ​​ണ്ടും കൊ​​മ്പു​​കോ​​ര്‍​ക്കാ​​നു​​ള്ള അ​​ര​​ങ്ങൊ​​രു​​ങ്ങി.

2025 ഏ​​ഷ്യ ക​​പ്പ് ഗ്രൂ​​പ്പ് എ​​യി​​ല്‍ ഈ ​​മാ​​സം 14നു ​​ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ ക്യാ​​പ്റ്റ​​ന്മാ​​രാ​​യ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വും സ​​ല്‍​മാ​​ന്‍ അ​​ലി അ​​ഗ​​യും ടോ​​സി​​നു​​ശേ​​ഷ​​വും, മ​​ത്സ​​ര​​ശേ​​ഷം ടീം ​​അം​​ഗ​​ങ്ങ​​ള്‍ ത​​മ്മി​​ലും ഹ​​സ്ത​​ദാ​​നം ന​​ല്‍​കാ​​ത്ത​​തി​​നെ​​ത്തു​​ട​​ര്‍​ന്നു​​ള്ള വി​​വാ​​ദം ഇ​​തു​​വ​​രെ കെ​​ട്ട​​ട​​ങ്ങി​​യി​​ട്ടി​​ല്ല.

ഹ​​സ്ത​​ദാ​​ന വി​​വാ​​ദം നീ​​റി​​പ്പു​​ക​​യു​​ന്ന​​ ഒ​​രു ആ​​ഴ്ച​​യ്ക്കി​​ടെ ര​​ണ്ടാം ത​​വ​​ണ​​യും ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും ഏ​​റ്റു​​മു​​ട്ടും; എ​​രി​​തീ​​യി​​ലേ​​ക്കു​​ള്ള എ​​ണ്ണ​​യാ​​യി ഇ​​ന്ത്യ x പാ​​ക് ‘വാ​​ര്‍ 2’ മാ​​റു​​മെ​​ന്ന​​തി​​ല്‍ ത​​ര്‍​ക്ക​​മി​​ല്ല.

ഇ​​ന്ത്യ x പാ​​ക്; ഞാ​​യ​​റാ​​ഴ്ച

സൂ​​പ്പ​​ര്‍ ഫോ​​റി​​ലാ​​ണ് ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ ഗ​​ള്‍​ഫ് യു​​ദ്ധ​​ത്തി​​ന്‍റെ ര​​ണ്ടാം പ​​തി​​പ്പ് അ​​ര​​ങ്ങേ​​റു​​ന്ന​​ത്. ഞാ​​യ​​റാ​​ഴ്ച ദു​​ബാ​​യി​​ല്‍ രാ​​ത്രി 8.00നാ​​ണ് മ​​ത്സ​​രം. സൂ​​പ്പ​​ര്‍ ഫോ​​റി​​ല്‍ ഇ​​ന്ത്യ​​യു​​ടെ​​യും പാ​​ക്കി​​സ്ഥാ​​ന്‍റെ​​യും ആ​​ദ്യ മ​​ത്സ​​ര​​മാ​​ണി​​ത്. സൂ​​പ്പ​​ര്‍ ഫോ​​റി​​ല്‍ ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്താ​​ല്‍ 28നു ​​ന​​ട​​ക്കു​​ന്ന ഫൈ​​ന​​ലി​​ലും ഇ​​ന്ത്യ​​ക്കും പാ​​ക്കി​​സ്ഥാ​​നും നേ​​ര്‍​ക്കു​​നേ​​ര്‍ ഇ​​റ​​ങ്ങാ​​നു​​ള്ള സാ​​ധ്യ​​ത​​യു​​ണ്ട്.

ചി​​ര​​വൈ​​രി​​ക​​ളെ​​ങ്കി​​ലും സ​​മാ​​ന​​ത​​ക​​ളി​​ല്ലാ​​ത്ത ക്രി​​ക്ക​​റ്റ് വൈ​​ര​​മാ​​ണ് 2025 ഏ​​ഷ്യ ക​​പ്പി​​ല്‍ ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും ത​​മ്മി​​ല്‍ അ​​ര​​ങ്ങേ​​റു​​ന്ന​​ത്. പ​​തി​​റ്റാ​​ണ്ടു​​ക​​ളാ​​യ ഐ​​സി​​സി, എ​​സി​​സി പോ​​രാ​​ട്ട​​ങ്ങ​​ളി​​ല്‍ മാ​​ത്ര​​മാ​​യാ​​ണ് ഇ​​ന്ത്യ x പാ​​ക് മ​​ത്സ​​രം ന​​ട​​ക്കു​​ന്ന​​തെ​​ങ്കി​​ലും, ക​​ളി​​ക്കാ​​ര്‍ മൈ​​താ​​ന​​ത്ത് സൗ​​ഹൃ​​ദ​​ങ്ങ​​ള്‍ പ​​ങ്കി​​ട്ടി​​രു​​ന്ന ച​​രി​​ത്രം ഏ​​ഷ്യ ക​​പ്പോ​​ടെ അ​​ന്യം​​നി​​ന്നെ​​ന്ന സൂ​​ച​​ന​​യാ​​ണ് 2025 ഏ​​ഷ്യ ക​​പ്പി​​ല്‍​നി​​ന്ന് ഇ​​തു​​വ​​രെ ല​​ഭി​​ക്കു​​ന്ന​​ത്.


യു​​എ​​ഇ​​യെ കീ​​ഴ​​ട​​ക്കി

ഗ്രൂ​​പ്പ് എ​​യി​​ലെ ആ​​ദ്യ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളും (യു​​എ​​ഇ​​ക്ക് എ​​തി​​രേ 9 വി​​ക്ക​​റ്റി​​നും പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ 7 വി​​ക്ക​​റ്റി​​നും) ജ​​യി​​ച്ച​​തോ​​ടെ ഇ​​ന്ത്യ സൂ​​പ്പ​​ര്‍ ഫോ​​ര്‍ ഉ​​റ​​പ്പി​​ച്ചി​​രു​​ന്നു. ഇ​​ന്ത്യ​​ക്കു പി​​ന്നാ​​ലെ ഗ്രൂ​​പ്പി​​ല്‍​നി​​ന്ന് സൂ​​പ്പ​​ര്‍ ഫോ​​റി​​ലെ​​ത്തു​​ന്ന ര​​ണ്ടാ​​മ​​ത്തെ ടീ​​മി​​നെ നി​​ശ്ച​​യി​​ച്ച​​ത് യു​​എ​​ഇ x പാ​​ക്കി​​സ്ഥാ​​ന്‍ പോ​​രാ​​ട്ട​​മാ​​ണ്.

ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ഹ​​സ്ത​​ദാ​​ന വി​​വാ​​ദ​​ത്തി​​നു കാ​​ര​​ണ​​മാ​​യെ​​ന്ന് പാ​​ക്കി​​സ്ഥാ​​ന്‍ ആ​​രോ​​പി​​ക്കു​​ന്ന, മാ​​ച്ച് റ​​ഫ​​റി ആ​​ന്‍​ഡി പൈ​​ക്രോ​​ഫ്റ്റി​​നെ മാ​​റ്റ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് യു​​എ​​ഇ​​ക്ക് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നു മു​​മ്പ് പാ​​ക്കി​​സ്ഥാ​​ന്‍ ടീം ​​ഹോ​​ട്ട​​ലി​​ല്‍​നി​​ന്നു കൃ​​ത്യ​​സ​​മ​​യ​​ത്ത് ഇ​​റ​​ങ്ങാ​​ന്‍ കൂ​​ട്ടാ​​യി​​രു​​ന്നി​​ല്ല.

ഒ​​രു മ​​ണി​​ക്കൂ​​ര്‍ വൈ​​കി ആ​​രം​​ഭി​​ച്ച മ​​ത്സ​​ര​​ത്തി​​ല്‍, യു​​എ​​ഇ​​യെ 41 റ​​ണ്‍​സി​​നു കീ​​ഴ​​ട​​ക്കി​​യാ​​ണ് പാ​​ക്കി​​സ്ഥാ​​ന്‍ ഗ്രൂ​​പ്പ് എ​​യി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ത്തോ​​ടെ സൂ​​പ്പ​​ര്‍ ഫോ​​റി​​ലേ​​ക്ക് എ​​ത്തി​​യ​​ത്. സ്‌​​കോ​​ര്‍: പാ​​ക്കി​​സ്ഥാ​​ന്‍ 20 ഓ​​വ​​റി​​ല്‍ 146/9. യു​​എ​​ഇ 17.4 ഓ​​വ​​റി​​ല്‍ 105.

14 പ​​ന്തി​​ല്‍ 29 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ല്‍​ക്കു​​ക​​യും മൂ​​ന്ന് ഓ​​വ​​റി​​ല്‍ 16 റ​​ണ്‍​സ് വ​​ഴ​​ങ്ങി ര​​ണ്ട് വി​​ക്ക​​റ്റ് നേ​​ടു​​ക​​യും ചെ​​യ്ത പാ​​ക്കി​​സ്ഥാ​​ന്‍റെ ഷ​​ഹീ​​ന്‍ ഷാ ​​അ​​ഫ്രീ​​ദി​​യാ​​യി​​രു​​ന്നു പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ച്.