ഇന്ത്യ x ഇറാന് ഫൈനല്‍
Friday, September 19, 2025 2:04 AM IST
ക്വലാലംപുര്‍: ഫിബ അണ്ടര്‍ 16 വനിത ഏഷ്യ കപ്പ് ബാസ്കറ്റ്ബോളില്‍ ഇന്ത്യ ഫൈനലില്‍. കിരീട പോരാട്ടത്തില്‍ ഇറാന് ആണ് ഇന്ത്യയുടെ എതിരാളികള്‍.
ഇന്തോനേഷ്യയെ തകര്‍ത്താണ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ ഫൈനലിലേക്കു മാര്‍ച്ച് ചെയ്തത്. സ്കോര്‍: 65-53. 12 റീബൗണ്ട് ഉള്‍പ്പെടെ 22 പോയിന്റ് നേടിയ വിഹ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ഹോങ്കോംഗിനെ കീഴടക്കിയാണ് ഇറാന് ഫൈനലിലെത്തിയത്. ആദ്യ റൗണ്ടില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ 70-67ന് ഇന്ത്യ ജയിച്ചിരുന്നു.