ല​​ക്‌​​നോ: ഓ​​സ്‌​​ട്രേ​​ലി​​യ എ​​യ്ക്ക് എ​​തി​​രാ​​യ ച​​തു​​ര്‍​ദി​​ന ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ല്‍ ഇ​​ന്ത്യ എ​​യു​​ടെ ധ്രു​​വ് ജു​​റെ​​ലി​​നു സെ​​ഞ്ചു​​റി.

മൂ​​ന്നാം ദി​​നം മ​​ത്സ​​രം അ​​വ​​സാ​​നി​​ച്ച​​പ്പോ​​ള്‍ ഇ​​ന്ത്യ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 403 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്. ഓ​​സ്‌​​ട്രേ​​ലി​​യ എ ​​ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 532 റ​​ണ്‍​സ് എ​​ടു​​ത്ത് ഡി​​ക്ല​​യ​​ര്‍ ചെ​​യ്തി​​രു​​ന്നു.


132 പ​​ന്തി​​ല്‍ 113 റ​​ണ്‍​സു​​മാ​​യി ധ്രു​​വ് ജു​​റെ​​ല്‍ ക്രീ​​സി​​ല്‍ തു​​ട​​രു​​ക​​യാ​​ണ്. ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ലാ​​ണ് (178 പ​​ന്തി​​ല്‍ 86) കൂ​​ട്ടി​​നു​​ള്ള​​ത്. ക്യാ​​പ്റ്റ​​ന്‍ ശ്രേ​​യ​​സ് അ​​യ്യ​​ര്‍ (8) മാ​​ത്ര​​മാ​​ണ് നി​​രാ​​ശ​​പ്പെ​​ടു​​ത്തി​​യ​​ത്. അ​​ഭി​​മ​​ന്യു ഈ​​ശ്വ​​ര​​ന്‍ (44), നാ​​രാ​​യ​​ണ്‍ ജ​​ഗ​​ദീ​​ശ​​ന്‍ (64), സാ​​യ് സു​​ദ​​ര്‍​ശ​​ന്‍ (73) എ​​ന്നി​​വ​​ര്‍ മി​​ക​​ച്ച ബാ​​റ്റിം​​ഗ് കാ​​ഴ്ച​​വ​​ച്ചു.