ദു​​ബാ​​യ്: മാ​​ച്ച് റ​​ഫ​​റി ആ​​ന്‍​ഡി പൈ​​ക്രോ​​ഫ്റ്റി​​നെ ഏ​​ഷ്യ ക​​പ്പ് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍​നി​​ന്ന് പു​​റ​​ത്താ​​ക്ക​​ണ​​മെ​​ന്ന പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡി​​ന്‍റെ (പി​​സി​​ബി) ആ​​വ​​ശ്യ​​വും, പി​​ന്നീ​​ട് ന​​ട​​ത്തി​​യ സ​​മ്മ​​ര്‍​ദ​​വും ഐ​​സി​​സി അ​​തി​​ജീ​​വി​​ച്ച​​ത് ഒ​​രു ഇ​​ന്ത്യ​​ക്കാ​​ര​​ന്‍റെ ഇ​​ട​​പെ​​ട​​ലി​​ലൂ​​ടെ.

ഐ​​സി​​സി ചെ​​യ​​ര്‍​മാ​​നാ​​യ ജ​​യ് ഷാ ​​ആ​​യി​​രി​​ക്കു​​മെ​​ന്നാ​​ണു ക​​രു​​തു​​ന്ന​​തെ​​ങ്കി​​ല്‍, അ​​ല്ലെ​​ന്നു​​ത്ത​​രം. പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡ് പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി ച​​ര്‍​ച്ച ന​​ട​​ത്തി​​യ​​ത് ഐ​​സി​​സി ചീ​​ഫ് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഓ​​ഫീ​​സ​​റാ​​യ (സി​​ഇ​​ഒ) സ​​ഞ്‌​​ജോ​​ഗ് ഗു​​പ്ത​​യാ​​യി​​രു​​ന്നു.

സ​​ഞ്‌​​ജോ​​ഗ് ഗു​​പ്ത​​യു​​ടെ ന​​യ​​ത​​ന്ത്ര ച​​ര്‍​ച്ച​​യാ​​ണ് പി​​സി​​ബി​​യു​​ടെ സ​​മ്മ​​ര്‍​ദ​​ത്തി​​ല്‍ ഐ​​സി​​സി വ​​ഴ​​ങ്ങാ​​തി​​രി​​ക്കാ​​ന്‍ കാ​​ര​​ണം. യു​​എ​​ഇ​​ക്ക് എ​​തി​​രേ ബു​​ധ​​നാ​​ഴ്ച ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​നാ​​യി പാ​​ക് ക്രി​​ക്ക​​റ്റ് ടീ​​മി​​നെ ഹോ​​ട്ട​​ലി​​ല്‍​നി​​ന്ന് ഇ​​റ​​ക്കാ​​തെ​​യാ​​യി​​രു​​ന്നു പി​​സി​​ബി​​യു​​ടെ സ​​മ്മ​​ര്‍​ദ​​ത​​ന്ത്രം. ച​​ര്‍​ച്ച​​ക​​ള്‍​ക്കൊ​​ടു​​വി​​ല്‍ ഒ​​രു മ​​ണി​​ക്കൂ​​ര്‍ വൈ​​കി പാ​​ക് ക്രി​​ക്ക​​റ്റ് ടീം ​​മൈ​​താ​​ന​​ത്ത് എ​​ത്തു​​ക​​യാ​​യി​​രു​​ന്നു. പൈ​​ക്രോ​​ഫ്റ്റി​​നു പ​​ക​​ര​​മാ​​യി റി​​ച്ചി റി​​ച്ചാ​​ര്‍​ഡ്‌​​സ​​നെ മാ​​ച്ച് റ​​ഫ​​റി ആ​​ക്ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു പി​​സി​​ബി​​യു​​ടെ ആ​​വ​​ശ്യം.


ഇ-​​മെ​​യി​​ല്‍ യു​​ദ്ധം

പി​​സി​​ബി​​യും ഐ​​സി​​സി​​യും ത​​മ്മി​​ല്‍ ഇ-​​മെ​​യി​​ല്‍ വ​​ഴി​​യാ​​യി​​രു​​ന്നു വാ​​ദ​​പ്ര​​തി​​വാ​​ദ​​ങ്ങ​​ള്‍ ന​​ട​​ത്തി​​യ​​ത്. ഇ​​ന്ത്യ x പാ​​ക് ഗ്രൂ​​പ്പ് ഘ​​ട്ട മ​​ത്സ​​ര​​ത്തി​​ല്‍ പെ​​രു​​മാ​​റ്റ​​ച്ച​​ട്ട ലം​​ഘ​​നം ന​​ട​​ന്നോ എ​​ന്നു പ​​രി​​ശോ​​ധി​​ക്കു​​മെ​​ന്നും പൈ​​ക്രോ​​ഫ്റ്റ് മാ​​പ്പു പ​​റ​​ഞ്ഞെ​​ന്നും അ​​വ​​കാ​​ശ​​പ്പെ​​ട്ട് പി​​സി​​ബി പ്ര​​സ്താ​​വ​​ന ഇ​​റ​​ക്കി​​യ​​ശേ​​ഷ​​മാ​​ണ് യു​​എ​​ഇ​​ക്ക് എ​​തി​​രേ പാക് ടീം ഇ​​റ​​ക്കി​​യ​​ത്. എ​​ന്നാ​​ല്‍, പൈ​​ക്രോ​​ഫ്റ്റ് മാ​​പ്പു പ​​റ​​ഞ്ഞി​​ല്ലെ​​ന്നും റി​​പ്പോ​​ര്‍​ട്ടുണ്ട്.

ഐ​​സി​​സി​​യു​​ടെ സി​​ഇ​​ഒ ആ​​കു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ക്കാ​​ര​​നാ​​ണ് സ​​ഞ്‌​​ജോ​​ഗ്. ജി​യൊ​സ്റ്റാ​ര്‍ സി​ഇ​ഒ ആ​യി​രി​ക്കേ​യാ​ണ് ഈ ​വ​ര്‍​ഷം ജൂ​ലൈ​യി​ല്‍ സ​ഞ്‌​ജോ​ഗ് ഗു​പ്ത ഐ​സി​സി​യി​ലേ​ക്ക് എ​ത്തി​യ​ത്.