ഡിബ്രൂയിനെ സ്വീകരിച്ച് സിറ്റി
Saturday, September 20, 2025 1:47 AM IST
ലണ്ടന്‍: ബെല്‍ജിയം സൂപ്പര്‍ താരം കെവിന് ഡി ബ്രൂയിന്, നാപ്പോളി x മാഞ്ചസ്റ്റര്‍ സിറ്റി യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരം വീട്ടിലേക്കുള്ള മടങ്ങിവരവായിരുന്നു.
2025-26 സീസണിന്റെ തുടക്കത്തിലാണ് ഡി ബ്രൂയിന് മാഞ്ചസ്റ്റര്‍ സിറ്റി വിട്ടതും ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളിയില്‍ ചേര്‍ന്നതും. 2015 മുതല്‍ 2025വരെയായി 10 വര്‍ഷം സിറ്റിക്കുവേണ്ടി കളിച്ചശേഷമാണ് ഡിബ്രൂയിന് മാഞ്ചസ്റ്റര്‍ വിട്ടത്.
26-ാം മിനിറ്റില്‍ ഡിബ്രൂയിനെ നാപ്പോളി കോച്ച് അന്റോണിയൊ കോന്റെ തിരികെ വിളിച്ചു. മത്സരശേഷം ഹാലണ്ട് അടക്കമുള്ള സിറ്റി കളിക്കാര്‍ക്ക് ഒപ്പം സൗഹൃദം പങ്കിടുകയും ആരാധകര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തശേഷമാണ് ഡിബ്രൂയിന് മൈതാനംവിട്ടത്.