ഇംഗ്ലണ്ടില്‍ റാഷ്ഫോഡ് ഡബിള്‍
Saturday, September 20, 2025 1:47 AM IST
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയ്ക്ക് ഒപ്പം ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ ഇംഗ്ലീഷ് താരം മാര്‍കസ് റാഷ്ഫോഡ് ഇരട്ടഗോളുമായി തരംഗമായി.
ഇംഗ്ലീഷ് ക്ലബ് ന്യൂസില്‍ യുണൈറ്റഡിന് എതിരേ റാഷ്ഫോഡിന്റെ (58’, 67’) ഇരട്ട ഗോള്‍ ബലത്തില്‍ ബാഴ്സലോണ 2-1ന്റെ ജയം സ്വന്തമാക്കി.
ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍നിന്ന് 2025-26 സീസണിനു മുമ്പാണ് റാഷ്ഫോഡ് ബാഴ്സയില്‍ എത്തിയത്. ഇംഗ്ലണ്ടിലേക്കുള്ള തിരിച്ചുവരവ് റാഷ്ഫോഡ് മനോഹരമാക്കി. സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടംനേടിയ മാര്‍കസ് റാഷ്ഫോഡിനെ 82-ാം മിനിറ്റിലാണ് ബാഴ്സ കോച്ച് ഹന്‍സി ഫ്ളിക്ക് മൈതാനത്തുനിന്നു പിന്‍വലിച്ചത്.