അ​​​​ബുദ​​​​ാബി: ഏ​​​​ഷ്യ ക​​​​പ്പ് ക്രി​​​​ക്ക​​​​റ്റി​​​​ൽ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നെ ത​​​​ക​​​​ർ​​​​ത്ത് സൂ​​​​പ്പ​​​​ർ ഫൈ​​​​ന​​​​ലി​​​​ൽ ക​​​​ട​​​​ന്നെ​​​​ങ്കി​​​​ലും ശ്രീ​​​​ല​​​​ങ്ക​​​​യു​​​​ടെ യു​​​​വ ഓ​​​​ൾ​​​​റൗ​​​​ണ്ട​​​​ർ ദു​​​നി​​​ത് വെ​​​ല്ലേ​​​ഗ​​​യ്ക്കു മ​​​​ത്സ​​​​ര​​​​ത്തി​​​​ലും ജീ​​​​വി​​​​ത​​​​ത്തി​​​​ലും മ​​​​റ​​​​ക്കാ​​​​നാ​​​​വാ​​​​ത്ത ദി​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു ക​​​​ഴി​​​​ഞ്ഞു​​​​പോ​​​​യ​​​​ത്.

ഗ്രൂ​​​​പ്പ് ഘ​​​​ട്ട അ​​​​വ​​​​സാ​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ 170 റ​​​​ണ്‍​സ് വി​​​​ജ​​​​യ​​​​ല​​​​ക്ഷ്യം പി​​​​ൻ​​​​തു​​​​ട​​​​ർ​​​​ന്ന ശ്രീ​​​​ല​​​​ങ്ക 19-ാം ഓ​​​​വ​​​​റി​​​​ൽ കു​​​​ശാ​​​​ൽ മെ​​​​ൻ​​​​ഡി​​​​സി​​​​ന്‍റെ (52 പ​​​​ന്തി​​​​ൽ 74 റ​​​​ണ്‍​സ്) മി​​​​ക​​​​വി​​​​ൽ ആ​​​​റ് വി​​​​ക്ക​​​​റ്റ് ജ​​​​യം നേ​​​​ടി സൂ​​​​പ്പ​​​​ർ ഫോ​​​​റി​​​​ൽ ക​​​​ട​​​​ന്നു. എ​​​​ന്നാ​​​​ൽ, ക​​​​രി​​​​യ​​​​റി​​​​ലെ അ​​​​ഞ്ചാം ട്വ​​​​ന്‍റി-20 മ​​​​ത്സ​​​​രം ക​​​​ളി​​​​ക്കു​​​​ന്ന ദു​​​നി​​​ത് വെ​​​ല്ലേ​​​ഗ​ എ​​റി​​ഞ്ഞ 20-ാം ഓ​​വ​​റി​​ൽ അ​​ഫ്ഗാ​​ന്‍റെ മു​​ഹ​​മ്മ​​ദ് ന​​ബി അ​​​​ഞ്ച് സി​​​​ക്സ് പ​​റ​​ത്തി.

മോ​​ശം ഓ​​വ​​റി​​നു​​ശേ​​ഷം മൈ​​താ​​നം വി​​ട്ട ദു​​​നി​​​ത്തി​​നെ കാ​​​​ത്ത് ദുഃ​​ഖ വാ​​​​ർ​​​​ത്ത​​​​യു​​​​മാ​​​​യി ടീം ​​​​മാനേജ്മെ​​​​ന്‍റ് ക​​​​ള​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​നി​​​​ന്നു. ദു​​​നി​​​ത്തി​​ന്‍റെ പി​​​​താ​​​​വ് സു​​​​ര​​​​ങ്ക വെ​​​ല്ലേ​​​ഗ​​യു​​ടെ ​മ​​​​ര​​​​ണ​​​​വാ​​ർ​​ത്ത​​യാ​​യി​​രു​​ന്നു അ​​ത്.


ഹൃ​​​​ദ​​​​യാ​​​​ഘാത​​​​ത്തെത്തു​​​​ട​​​​ർ​​​​ന്ന് വ്യാ​​​​ഴാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​യി​​​​രു​​​​ന്നു സു​​​​ര​​​​ങ്ക​​യു​​ടെ നി​​​​ര്യാ​​​​ണം. ഈ ​​​​സ​​​​മ​​​​യം അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നെ​​​​തി​​​​രാ​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ത​​​​ന്‍റെ ടീ​​​​മി​​​​നാ​​​​യി പോ​​​​രാ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ദു​​​നി​​​ത്. ​​മു​​​​ൻ ക്യാ​​​​പ്റ്റ​​​​ൻ സ​​​​ന​​​​ത് ജ​​​​യ​​​​സൂ​​​​ര്യ​​​​യാ​​യി​​രു​​ന്നു പി​​താ​​വി​​ന്‍റെ വി​​യോ​​ഗം ദു​​നി​​ത്തി​​നെ അ​​റി​​യി​​ച്ച​​ത്.

ഇ​​​​ന്ന് ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​നെ​​​​തി​​​​രേ ന​​​​ട​​​​ക്കു​​​​ന്ന സൂ​​​​പ്പ​​​​ർ 4ലെ ​​​​ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ദുനി​​​​ത് ക​​​​ളി​​​​ക്കി​​​​ല്ല.
സു​​​​ര​​​​ങ്ക വെ​​​ല്ലേ​​​ഗ​​​യുടെ വി​​​​യോ​​​​ഗ​​​​ത്തി​​​​ൽ ശ്രീ​​​​ല​​​​ങ്ക​​​​ൻ ടീം ​​​​മാ​​​​നേ​​​​ജ്മെ​​​​ന്‍റും അ​​​​ഫ്ഗാ​​​​​​ൻ താ​​​​രം മു​​​​ഹ​​​​മ്മ​​​​ദ് ന​​​​ബി​​​​യ​​​​ട​​​​ക്ക​​​​മു​​​​ള്ള​​വും അ​​​​നു​​​​ശോ​​​​ച​​​​ന​​​​മ​​​​റി​​​​യി​​​​ച്ചു.