സിന്ധു ഔട്ട്; ഡബിൾസ് സെമി
Saturday, September 20, 2025 1:47 AM IST
ബെയ്ജിംഗ്: കൊറിയൻ താരം ആൻ സെ യംഗിനെതിരേ തുടർച്ചയായ എട്ടാം തോൽവി വഴങ്ങിയതോടെ ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂർണമെന്റിൽനിന്ന് പി.വി. സിന്ധു പുറത്ത്.
സ്കോർ: 14-21, 13-21 . സാത്വിക്സായ്രാജ് - ചിരാഗ് ഷെട്ടി പുരുഷ ഡബിൾസ് സഖ്യം സെമിഫൈനലിൽ പ്രവേശിച്ചു. ചൈനീസ് ജോഡികളായ റെൻ സിയാങ് യു-സി ഹാവോനൻ സഖ്യത്തെ 21-14, 21-14 സ്കോറിന് പരാജയപ്പെടുത്തി.