ബോള്‍ട്ടിനൊപ്പം ലയല്‍സ്
Saturday, September 20, 2025 1:47 AM IST
ടോക്കിയോ: ജമൈക്കന്‍ ഇതിഹാസ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടിന്റെ റിക്കാര്‍ഡിനൊപ്പം അമേരിക്കയുടെ നോഹ ലയല്‍സ്.
പുരുഷ 200 മീറ്ററില്‍ തുടര്‍ച്ചയായി നാല് ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം എന്ന ബോള്‍ട്ടിന്റെ റിക്കാര്‍ഡിന് ഒപ്പമാണ് ലയല്‍സ് എത്തിയത്. 2025 ടോക്കിയോ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ 19.52 സെക്കന്‍ഡില്‍ സ്വര്‍ണം കഴുത്തിലണിഞ്ഞു.
2019, 2022, 2023 ലോക ചാമ്പ്യന്‍ഷിപ്പുകളിലും ലയല്സിനായിരുന്നു 200 മീറ്റര്‍ സ്വര്‍ണം. 2009 മുതല്‍ 2015വരെയുള്ള നാല് ലോക ചാമ്പ്യന്ഷിപ്പുകളിലായിരുന്നു ബോള്‍ട്ട് സ്വര്‍ണം സ്വന്തമാക്കിയത്. 2025 ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ ലയല്‍സ് വെങ്കലം നേടിയിരുന്നു.
ഇന്ത്യക്കു നിരാശ
പുരുഷ 5000 മീറ്ററില്‍ ഇന്ത്യയുടെ ഗുല്‍വീര്‍ സിംഗിന് ഫൈനല്‍ യോഗ്യത നേടാനായില്ല. 13:42.34 സെക്കന്‍ഡുമായി ഹീറ്റ്സില്‍ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ ഗുല്‍വീറിനു സാധിച്ചുള്ളൂ. വനിതാ ജാവലിന്‍ ത്രോയില്‍ അന്നു റാണിയും ഫൈനല്‍ കണ്ടില്ല.