കരുത്തുകാട്ടി വീയപുരം
Saturday, September 20, 2025 1:47 AM IST
ചമ്പക്കുളം: കൈനകരി പമ്പയാറ്റില്‍ നടന്ന ചാന്പ്യന്‍സ് ബോട്ട് ലീഗിന്റെ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടനമത്സരത്തില്‍ വീയപുരം ചുണ്ടന് ജേതാവ്.
കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന്, പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേല്‍പ്പാടം ചുണ്ടനെയുംനിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടനെയും രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളിയാണ് ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ മത്സരത്തില്‍ ഒന്നാമത് എത്തിയത്.
പ്രാഥമിക മത്സരങ്ങളില്‍ മൂന്നാം ഹീറ്റ്സില്‍ മാറ്റുരച്ച മൂന്ന് വള്ളങ്ങള്‍ തന്നെയാണ് ഫൈനലിലും മത്സരിച്ചത് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ഹീറ്റ്സില്‍ കുറഞ്ഞ സമയത്തിനെത്തുന്ന മൂന്ന് ചുണ്ടന് വള്ളങ്ങളാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങളില്‍ ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടുന്നത്. ബോട്ട് ലീഗില്‍ ഈ വര്‍ഷം 14 മത്സരങ്ങളാണുള്ളത്.