സൂപ്പര്‍ 4 ഇന്നു മുതല്‍
Saturday, September 20, 2025 1:47 AM IST
ദുബായ്: 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിന്റെ ഗ്രൂപ്പ് ഘട്ടം ഇന്നലെ അവസാനിച്ചു. ഗ്രൂപ്പ് എയില്‍ ഇന്ത്യയും ഒമാനും നേര്‍ക്കുനേര്‍ ഇറങ്ങിയതായിരുന്നു അവസാന മത്സരം. ഗ്രൂപ്പ് എ ചാമ്പ്യന്മാരായി ഇന്ത്യയും രണ്ടാം സ്ഥാനത്തോടെ പാക്കിസ്ഥാനും സൂപ്പര്‍ ഫോറില്‍ ഇടംനേടി. ഗ്രൂപ്പ് ബിയില്‍നിന്ന് ശ്രീലങ്കയും ബംഗ്ലാദേശുമാണ് സൂപ്പര്‍ ഫോറില്‍ എത്തിയത്.
ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ശ്രീലങ്ക ആറ് വിക്കറ്റിന് അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചു. അതോടെ അഫ്ഗാന് പുറത്താകുകയും ബംഗ്ലാദേശ് സൂപ്പര്‍ ഫോറില്‍ ഇടംപിടിക്കുകയും ചെയ്തു.
ലങ്ക x ബംഗ്ല
സൂപ്പര്‍ ഫോറിലെ ആദ്യ മത്സരം ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലാണ്. ഇന്ത്യന്‍ സമയം ഇന്നു രാത്രി എട്ടിന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ബിയില്‍ മൂന്നു മത്സരവും ജയിച്ചാണ് ലങ്കയുടെ വരവ്. രണ്ട് ജയവും ഒരു തോല്‍വിയുമാണ് ബംഗ്ലാദേശിന്റെ ഗ്രൂപ്പ് ബിയിലെ പ്രകടനം.
സൂപ്പര്‍ 4 ഫിക്സ്ചര്‍
സെപ്റ്റംബര്‍ 20: ശ്രീലങ്ക x ബംഗ്ലാദേശ്
സെപ്റ്റംബര്‍ 21: ഇന്ത്യ x പാക്കിസ്ഥാന്
സെപ്റ്റംബര്‍ 23: പാക്കിസ്ഥാന് x ശ്രീലങ്ക
സെപ്റ്റംബര്‍ 24: ഇന്ത്യ x ബംഗ്ലാദേശ്
സെപ്റ്റംബര്‍ 25: പാക്കിസ്ഥാന് x ബംഗ്ലാദേശ്
സെപ്റ്റംബര്‍ 26: ഇന്ത്യ x ശ്രീലങ്ക
(എല്ലാ മത്സരങ്ങളും രാത്രി 8.00ന്)