പിങ്കണിഞ്ഞ് ഇന്ത്യന്‍ വനിതകള്‍
Sunday, September 21, 2025 1:38 AM IST
ന്യൂഡല്‍ഹി: ഓസ്ട്രേലിയ വനിതകള്‍ക്ക് എതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ അണിഞ്ഞത് പിങ്ക് നിറത്തിലുള്ള ജഴ്സി.
പതിവ് നീലയ്ക്കു പകരമായി ഇന്ത്യന്‍ വനിതകള്‍ പിങ്ക് അണിയുന്നത് ഇതാദ്യമാണ്. ബ്രെസ്റ്റ് കാന്‍സര്‍ അവബോധത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ ടീം പിങ്ക് അണിഞ്ഞത്.
ഈ മാസം 30ന് ആരംഭിക്കാനിരിക്കുന്ന ഐസിസി വനിതാ ഏകദിനത്തിനു മുമ്പായി ഇന്ത്യയുടെ അവസാന പരന്പരയായിരുന്നു ഓസീസിന് എതിരേ ഇന്നലെ സമാപിച്ചത്. 30ന് ഇന്ത്യ x ശ്രീലങ്ക മത്സരത്തോടെയാണ് വനിതാ ഏകദിന ലോകകപ്പിനു തുടക്കം കുറിക്കുക.