റഫറി പൈക്രോഫ്റ്റ്?
Sunday, September 21, 2025 1:38 AM IST
ദുബായ്: ഏഷ്യ കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ മത്സരം നിയന്ത്രിച്ച ആന്‍ഡി പൈക്രോഫ്റ്റ് ആയിരിക്കും സൂപ്പര്‍ ഫോറിലെയും മാച്ച് റഫറി എന്നു സൂചന.
ടോസിനു ശേഷം ഹസ്തദാനം ഇല്ലെന്ന് പാക് ക്യാപ്റ്റന്‍ സല്മാന് അലി അഗയോട് പൈക്രോഫ്റ്റാണ് പറഞ്ഞതെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ആരോപിച്ചിരുന്നു.
പൈക്രോഫ്റ്റിനെ ഏഷ്യ കപ്പില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തോടെ യുഎഇക്ക് എതിരായ മത്സരത്തിനു മുമ്പ് പാക് ടീം ഹോട്ടല്‍ വിടാന്‍ വൈകിയിരുന്നു.
പൈക്രോഫ്റ്റ് മാപ്പു പറഞ്ഞെന്നതടക്കമുള്ള അവകാശവാദവുമായി പിസിബി അദ്ദേഹത്തിന്റെ വീഡിയോ ശബ്ദമില്ലാതെ പുറത്തുവിട്ടു. വീഡിയോ പകര്‍ത്തിയത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കു പിസിബിക്ക് എതിരേ ഐസിസി നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പൈക്രോഫ്റ്റ് മാപ്പ് പറഞ്ഞില്ലെന്നും ഐസിസി വ്യക്തമാക്കി.