ഇന്ത്യന്‍ സഖ്യം ഫൈനലില്‍
Sunday, September 21, 2025 1:38 AM IST
ബെയ്ജിംഗ്: ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പുരുഷ ഡബിള്‍സ് സഖ്യമായ സാത്വിക് സായ്രാജും ചിരാഗ് ഷെട്ടിയും ഫൈനലില്‍.
മലേഷ്യയുടെ ആരോണ്‍ ചിയ - ഷൊ വൂയ് യിക് കൂട്ടുകെട്ടിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കു തോല്‍പ്പിച്ചാണ് ഇന്ത്യന്‍ സഖ്യത്തിന്റെ ഫൈനല്‍ പ്രവേശം. 41 മിനിറ്റ് നീണ്ട മത്സരത്തില്‍ 21-17, 21-14ന് ആയിരുന്നു സാത്വിക്-ചിരാഗ് കൂട്ടുകെട്ട് വെന്നിക്കൊടി പാറിച്ചത്.