അര്‍ഷദീപ് @ 100
Sunday, September 21, 2025 1:38 AM IST
ദുബായ്: ഇടംകൈ സ്പിന്‍ ഓള് റൗണ്ടറായ അക്സര്‍ പട്ടേല്‍ ഇന്നു കളിച്ചില്ലെങ്കില്‍ പ്ലേയിംഗ് ഇലവനിലേക്ക് ആദ്യം നറുക്കു വീഴുക പേസര്‍ അര്‍ഷദീപ് സിംഗിന് ആയിരിക്കും.
ഏഷ്യ കപ്പ് ഗ്രൂപ്പ് എയില്‍ ഒമാന്‍ എതിരേ മാത്രമാണ് അര്‍ഷദീപ് സിംഗ് കളിച്ചത്. ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്കിയ ഒഴിവിലേക്കായിരുന്നു അര്‍ഷദീപ് എത്തിയതെന്നതാണ് ശ്രദ്ധേയം.
ഒമാന്‍ എതിരേ നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയ അര്‍ഷദീപ് സിംഗ്, ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യക്കായി 100 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ താരമെന്ന റിക്കാര്‍ഡ് സ്വന്തമാക്കി. 64-ാം മത്സരത്തിലാണ് അര്‍ഷദീപിന്റെ 100-ാം ട്വന്റി-20 വിക്കറ്റ് നേട്ടം.