സ്കൂൾ ഗെയിംസ് നാളെ മുതൽ
Sunday, September 21, 2025 1:38 AM IST
കണ്ണൂർ: സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടക്കുന്ന ഗ്രൂപ്പ് ഒന്ന് മത്സരങ്ങൾ നാളെ മുതൽ 27 വരെ കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ നടക്കും.
ജിവിഎച്ച്എസ്എസിൽ നാളെ ഉച്ചയ്ക്ക് 12ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. ആറു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ഏഴ് ഇനിങ്ങളിൽ സംസ്ഥാനത്തെ 2800 കുട്ടികൾ മാറ്റുരയ്ക്കും.