പരിക്ക്; അക്സര്‍ ഇന്നു കളിച്ചേക്കില്ല
Sunday, September 21, 2025 1:38 AM IST
ദുബായ്: ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിന്റെ സൂപ്പര്‍ ഫോറില്‍ ഇന്നു പാക്കിസ്ഥാനെ നേരിടുന്ന ഇന്ത്യന്‍ സംഘത്തില്‍ സ്പിന്‍ ഓള് റൗണ്ടര്‍ അക്സര്‍ പട്ടേല്‍ കളിച്ചേക്കില്ലെന്നു സൂചന.
ഒമാന്‍ എതിരായ ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ അക്സര്‍ പട്ടേലിന്റെ തലയ്ക്കു പരിക്കേറ്റിരുന്നു. ഗൗരവമുള്ള പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടെങ്കിലും ഇന്നു പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകുമോ എന്നതില്‍ സ്ഥിരീകരണമില്ല.
ഒമാന്‍ താരം ഹമ്മദ് മിര്‍സയുടെ ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെ വീണ അക്സറിന്റെ തല മൈതാനത്ത് ഇടിച്ചിരുന്നു. 15-ാം ഓവറിലെ ഈ സംഭവത്തിനുശേഷം അക്സര്‍ പട്ടേല്‍ മൈതാനത്ത് എത്തിയില്ല. ഒരു ഓവര്‍ മാത്രമാണ് അക്സര്‍ പട്ടേല്‍ പന്ത് എറിഞ്ഞത്. അഞ്ചാം നമ്പറായി ക്രീസിലെത്തിയ താരം 13 പന്തില്‍ ഒരു സിക്സും മൂന്നു ഫോറും അടക്കം 26 റണ്‍സ് നേടിയിരുന്നു.