അണ്ടർ 16 ബാസ്കറ്റ്: ഇന്ത്യക്കു കിരീടം, സ്ഥാനക്കയറ്റം
Sunday, September 21, 2025 1:38 AM IST
ക്വലാലംപുര്‍: 2025 ഫിബ അണ്ടര്‍ 16 വനിത ഏഷ്യ കപ്പ് ബാസ്കറ്റ്ബോളില്‍ ഫൈനല്‍ ജയിച്ച ഇന്ത്യ, ഡിവിഷന് എയിലേക്കു സ്ഥാനക്കയറ്റവും സ്വന്തമാക്കി.
ഇറാനുമായുള്ള ഇഞ്ചോടിഞ്ച് ഫൈനലില്‍ 67-66ന് ആയിരുന്നു ഇന്ത്യന്‍ പെണ്‍കുട്ടികളുടെ ജയം. ടീമിലെ ഏക മലയാളി സാന്നിധ്യമായിരുന്നു ലിറ്റില്‍ ഫ്ളവര്‍ എച്ച്എസ്എസ് കൊരട്ടിയിലെ അഥീന മറിയം ജോണ്സണ്.
ഇന്ത്യക്കായി വിഹ ജൊന്നലഗദ്ദ 10 റീബൗണ്ട് ഉള്‍പ്പെടെ 21 പോയിന്റ് സ്വന്തമാക്കി ടോപ് സ്കോറര്‍ ആയി. അദിതി സുബ്രഹ്മണ്യന് 19ഉം ക്യാപ്റ്റന്‍ രേവ കുല്‍ക്കര്‍ണി 13ഉം പോയിന്റ് സ്വന്തമാക്കി.