“കതക് അടയ്ക്കുക, ഫോണ്‍ ഓഫാക്കുക’’
Sunday, September 21, 2025 1:38 AM IST
ദുബായ്: ഏഷ്യ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഇന്നു നടക്കുന്ന അതിതീവ്ര ക്രിക്കറ്റ് യുദ്ധത്തിനു മുമ്പായി സൂര്യകുമാര്‍ യാദവ് സഹതാരങ്ങള്‍ക്കു നല്കിയ സന്ദേശം ശ്രദ്ധേയം.
പാക്കിസ്ഥാന് എതിരേ ഇന്നു നടക്കുന്ന, ഏഷ്യ കപ്പിലെ രണ്ടാം യുദ്ധം എന്നു വിശേഷിപ്പിക്കപ്പെടുന്ന മത്സരത്തിനു മുമ്പ് എങ്ങനെ ഏകാഗ്രത സ്വന്തമാക്കാം എന്ന ചോദ്യത്തിനായിരുന്നു സൂര്യകുമാറിന്റെ രസകരമായ മറുപടി.
“മുറിയില്‍ കയറി കതക് അടയ്ക്കുക. ഫോണ്‍ ഓഫ് ആക്കുക, ഉറങ്ങുക’’- ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.