പാക്കിസ്ഥാന് X ശ്രീലങ്ക ജീവൻമരണപ്പോരാട്ടം
Tuesday, September 23, 2025 1:02 AM IST
അബുദാബി: ഏഷ്യ കപ്പ് ട്വന്റി20 പുരുഷ ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന ശ്രീലങ്കക്കെതിരായ മത്സരം പാക്കിസ്ഥാന് ജീവൻമരണ പോരാട്ടമാണ്.
ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ ശ്രീലങ്കയ്ക്കും പാക്കിസ്ഥാനെ വീഴ്ത്തിയാൽ മാത്രമെ ഫൈനൽ പ്രതീക്ഷ നിലനിർത്താനാവൂ. അബുദാബിയിലാണ് പാകിസ്ഥാൻ-ശ്രീലങ്ക പോരാട്ടമെന്നതിനാൽ ടോസും നിർണായമാകും.
പാക്കിസ്ഥാനോട് തോറ്റാൽ ശ്രീലങ്കയുടെ സാധ്യതകൾക്കും തിരച്ചടിയേൽക്കും.ബുധനാഴ്ച ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യക്ക് ജയിച്ചാൽ ശ്രീലങ്കയുമായുള്ള അവസാന മത്സരത്തിന് മുന്‍പെ ഫൈനൽ ഉറപ്പിക്കാം.
ഇന്ത്യയെ തോൽപ്പിച്ചാൽ ബംഗ്ലാദേശിനും ഫൈനൽ പ്രതീക്ഷ വെക്കാം. ഇതോടെ പാക്കിസ്ഥാനും ശ്രീലങ്കയും പുറത്തേക്കുള്ള വഴി തുറക്കും.