മാഞ്ചസ്റ്റർ യുണൈറ്റഡ് ജയം
Monday, September 22, 2025 1:53 AM IST
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ 2024-25 സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് രണ്ടാം ജയം. യുണൈറ്റഡ് സ്വന്തം മൈതാനത്തുവച്ച് 2-1ന് ചെല്‍സിയെ കീഴടക്കി.
ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗോളില്‍ 14-ാം മിനിറ്റില്‍ ലീഡ് നേടിയ യുണൈറ്റഡ് കാസെമിറൊയിലൂടെ (37’) ജയം ഉറപ്പിച്ചു. അഞ്ചാം മിനിറ്റില്‍ റോബര്‍ട്ട് സാഞ്ചസ് ചുവപ്പുകണ്ടതോടെ ചെല്‍സിയുടെ അംഗബലം 10ലേക്കു ചുരുങ്ങിയിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ (45+5’) കാസെമിറൊ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.