സാത്വിക്-ചിരാഗ് റണ്ണര്‍ അപ്പ്
Monday, September 22, 2025 1:53 AM IST
ബെയ്ജിംഗ്: 2025 സീസണില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലിലും ഇന്ത്യയുടെ സാത്വിക് സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യത്തിനു തോല്‍വി. ഇന്നലെ നടന്ന ചൈന മാസ്റ്റേഴ്സ് പുരുഷ ഡബിള്‍സ് ഫൈനലില്‍ സാത്വിക് - ചിരാഗ് സഖ്യം കൊറിയയുടെ കിം വോണ്‍ ഹു - സിയൊ സ്യങ് ജീ കൂട്ടുകെട്ടിനോടാണ് തോല്‍വി സമ്മതിച്ചത്. സ്കോര്‍: 19-21, 15-21.