ബിസിസിഐ പ്രസിഡന്റാകാന്‍ മിഥുന് മന്‍ഹാസ്
Monday, September 22, 2025 1:53 AM IST
മുംബൈ: ബിസിസിഐ (ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) പ്രസിഡന്റ് സ്ഥാനത്തേക്കു പത്രിക സമര്‍പ്പിച്ച് മുന്‍ ഡല്‍ഹി ക്യാപ്റ്റന്‍ മിഥുന് മന്‍ഹാസ്. 45കാരനായ മിഥുന് 2021 മുതല്‍ ജമ്മു കാഷ്മീര്‍ ക്രിക്കറ്റ് അസോസിയേഷനെ നിയന്ത്രിക്കാന്‍ ബിസിസിഐ രൂപീകരിച്ച സബ് കമ്മിറ്റിയില്‍ അംഗമാണ്.
ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എം.എസ്. ധോണിയുടെ സഹതാരമായിരുന്നു മിഥുന്. ഗുജറാത്ത് ടൈറ്റന്‍സിന്റെ പരിശീലക സംഘത്തിലും ഉണ്ടായിരുന്നു. 18 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിനിടെ 157 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്ന് 9714 റണ്‍സ് സ്വന്തമാക്കി.
ബിസിസിഐ പ്രസിഡന്റാകുന്ന, ഇന്ത്യക്കായി കളിക്കാത്ത ആദ്യ ക്രിക്കറ്റര്‍ എന്ന നേട്ടം മിഥുന് മന്‍ഹാസ് സ്വന്തമാക്കുമോ എന്നാണ് അറിയേണ്ടത്.