ഇന്നു വിശ്രമം; നാളെ ലങ്ക x പാക്
Monday, September 22, 2025 1:53 AM IST
അബുദാബി: 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ഇന്നു വിശ്രമദിനം. സൂപ്പര്‍ ഫോറില്‍ നാളെ പാക്കിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടും. അബുദാബിയിലാണ് ഈ പോരാട്ടം. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക നാലു വിക്കറ്റിനു ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു. ഇന്ത്യക്കെതിരേ ഇന്നലെയായിരുന്നു സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാന്റെ മത്സരം.
പാക്കിസ്ഥാൻ 13-10 ശ്രീലങ്ക
ശ്രീലങ്കയും പാക്കിസ്ഥാനും ട്വന്റി-20 ക്രിക്കറ്റില്‍ ഇതുവരെ 23 തവണ ഏറ്റുമുട്ടി. അതില്‍ 13 തവണയും പാക്കിസ്ഥാനായിരുന്നു ജയം. ശ്രീലങ്കയ്ക്ക് 10 എണ്ണത്തില്‍ മാത്രമേ വെന്നിക്കൊടി പാറിക്കാന്‍ സാധിച്ചുള്ളൂ. അതേസമയം, അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും ലങ്കയാണ് ജയം സ്വന്തമാക്കിയത് എന്നതും ശ്രദ്ധേയം.
2022 സെപ്റ്റംബറില്‍ ദുബായില്‍വച്ചായിരുന്നു ഇരു ടീമും ട്വന്റി-20യില്‍ അവസാനമായി ഏറ്റുമുട്ടിയത്. അന്ന് 23 റണ്‍സിന് ലങ്ക ജയിച്ചു. 2017 ഒക്ടോബറില്‍ ലാഹോറില്‍വച്ച് 36 റണ്‍സിനു ജയിച്ചതിനുശേഷം ലങ്കയ്ക്കെതിരേ പാക്കിസ്ഥാന് ചിരിക്കാന്‍ സാധിച്ചിട്ടില്ല.