ഹാട്രിക് ഹാരി
Monday, September 22, 2025 1:53 AM IST
മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോള്‍ 2025-26 സീസണില്‍ തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്. ഇംഗ്ലീഷ് താരം ഹാരി കെയ്ന്റെ ഹാട്രിക്കിന്റെ ബലത്തില്‍ ബയേണ്‍ മ്യൂണിക് 4-1ന് ഹൊഫെന്ഹീമിനെ തകര്‍ത്തു.
44, 48 (പെനാല്‍റ്റി), 77 (പെനാല്‍റ്റി) മിനിറ്റുകളിലായിരുന്നു ഹാരി കെയ്ന്റെ ഗോളുകള്‍. സെര്‍ജ് ഗ്നാബ്രി (90+9’) സ്റ്റോപ്പേജ് ടൈമില്‍ ബയേണിന്റെ നാലാം ഗോള്‍ നേടി. 12 പോയിന്റുള്ള ബയേണ്‍ മ്യൂണിക്കാണ് ലീഗിന്റെ തലപ്പത്ത്. ഒമ്പത് പോയിന്റുമായി ലൈപ്ഗിസാണ് രണ്ടാമത്.