ബാസ്കറ്റ്: ഇന്നു ഫൈനല്‍
Monday, September 22, 2025 1:53 AM IST
ഇരിങ്ങാലക്കുട: 40-ാമത് ഓള് കേരള ഡോണ്‍ ബോസ്കോ ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഇന്നു നടക്കും.
കോഴിക്കോട് പ്രൊവിഡന്‍സ് ജിഎച്ച്എസ്എസും കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ എച്ച്എസ്എസും തമ്മിലാണ് പെണ്‍കുട്ടികളുടെ വിഭാഗം ഫൈനല്‍. ആണ്‍കുട്ടികളുടെ ഫൈനലില്‍ വാഴക്കുളം കാര്‍മല്‍ സിഎംഐ പബ്ലിക് സ്കൂള്‍ മാന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസിനെ നേരിടും.