സാഫ് അണ്ടർ-17 ഫുട്ബോൾ: പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ
Tuesday, September 23, 2025 1:02 AM IST
കൊളംബോ: സാഫ് അണ്ടർ-17 ചാന്പ്യൻഷിപ്പ് ഫുട്ബോളിൽ പാക്കിസ്ഥാനെ 3-2 സ്കോറിന് തോൽപ്പിച്ച് ഇന്ത്യ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഇരു ടീമുകളും ഇതിനകം സെമിഫൈനലിൽ പ്രവേശിച്ചിരുന്നെങ്കിലും ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോര് ആവേശകരമായിരുന്നു.
മത്സരത്തിന്റെ 31-ാം മിനിറ്റിൽ നായകൻ വാങ്ഖെം ഡെന്നി സിംഗിന്റെ പാസിൽ ദലാൽമുൻ ഗാങ്ടെ ഇന്ത്യക്ക് വേണ്ടി ആദ്യ ഗോൾ നേടി. ആദ്യ പകുതി അവസാനിക്കുന്പോൾ ഇരു ടീമുകളും 1-1 എന്ന നിലയിലായിരുന്നു.
വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും വിജയിച്ച് ഒന്നാം സ്ഥാനം നേടി. നേരത്തേയുള്ള രണ്ട് മത്സരങ്ങളിൽ ഇന്ത്യ മാലിദ്വീപിനെ 6-0നും ഭൂട്ടാനെ 1-0നും തോൽപ്പിച്ചിരുന്നു. സെപ്റ്റംബർ 25ന് നടക്കുന്ന സെമിഫൈനലിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.
അതേസമയം ഇന്ത്യ- പാക്കിസ്ഥാൻ ഏഷ്യ കപ്പ് ക്രിക്കറ്റ് വിവാദങ്ങൾക്ക് പിന്നലെ കൗമാരപ്പടയുടെ മത്സരത്തിലും വിവാദം ചൂടുപിടിച്ചു. പാക്കിസഥാൻ ക്രിക്കറ്റ് താരം റൗഫ് കാണിച്ചതിനു തുല്ല്യമായ ഓപ്പറേഷൻ സിന്ദൂറിനെ ഓർമിപ്പിക്കും വിധമുള്ള ആംഗ്യം പാക് കൗമാരപ്പടയും ഗ്രൗണ്ടിൽ കാണിച്ചത് ചർച്ചയായി.