പന്ത് കളിക്കില്ല
Tuesday, September 23, 2025 1:02 AM IST
അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരേ നടക്കുന്ന പരന്പരയിൽനിന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത് വിട്ടുനിൽക്കുമെന്ന് റിപ്പോർട്ട്.
വെസ്റ്റ് ഇൻഡീസിനെതിരേ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ഒക്ടോബർ രണ്ടിന് അഹമ്മദാബാദിലാണ് ആദ്യ മത്സരം ആരംഭിക്കുന്നത്.
ആൻഡേഴ്സണ്-തെണ്ടുൽക്കർ ട്രോഫിക്കിടെയുണ്ടായ പരിക്കിൽനിന്ന് മുക്തനാകാത്തതിനാലാണ് പന്ത് പരന്പരയിൽനിന്ന് വിട്ടുനിൽക്കുന്നതെന്നാണ് റിപ്പോർട്ട്.