കാർമലും പ്രോവിഡൻസും ജേതാക്കൾ
Tuesday, September 23, 2025 1:02 AM IST
ഇരിഞ്ഞാലകുട (തൃശൂർ): ഡോണ്‍ ബോസ്കോ സിൽവർ ജൂബിലി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും വേണ്ടിയുള്ള 40-ാമത് ഡോണ്‍ ബോസ്കോ ട്രോഫി ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂളും കോഴിക്കോട് പ്രോവിഡൻസ് ഗേൾസ് ഹൈസ്കൂളും ചാന്പ്യൻമാരായി.
ആണ്‍കുട്ടികളുടെ വിഭാഗം ഫൈനലിൽ വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂൾ മാന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസിനെ (77-50) പരാജയപ്പെടുത്തി കിരീടം നേടിയപ്പോൾ കോഴിക്കോട് പ്രോവിഡൻസ് ഗേൾസ് ഹൈസ്കൂൾ കൊരട്ടിയിലെ ലിറ്റിൽ ഫ്ലവർ കോണ്‍വെന്റ് എച്ച്എസ്എസിനെ 81-59ന് പരാജയപ്പെടുത്തി ജേതാക്കളായി. ലെവൽ 2 ആണ്‍കുട്ടികളുടെ ടൂർണമെന്റിൽ ലൂർദ് പബ്ലിക് സ്കൂൾ കോട്ടയം (61-57)നു സിൽവർ ഹില്‍സ് പബ്ലിക് സ്കൂൾ കോഴിക്കോടിനെ പരാജയപ്പെടുത്തി.

ടൂർണമെന്റിലെ മികച്ച താരങ്ങൾക്കുള്ള പുരസ്കാരം ആണ്‍കുട്ടികളുടെ വിഭാഗത്തിൽ വാഴക്കുളം കാർമൽ സിഎംഐ സ്കൂളിലെ ആൽബർട്ട് റെജിക്കും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് പ്രോവിഡൻസ് ജിഎച്ച്എസ്എസിലെ പി. ശ്രീയ യ്ക്കുമാണ്.
മുൻ ദേശീയ ബാസ്കറ്റ്ബോൾ താരം സിബിൻ തോമസ് മുഖ്യാതിഥിയായിരുന്നു.