സഞ്ജുവിന്റെ ക്യാച്ചിൽ സംശയം; ഐസിസിക്ക് പരാതി
Tuesday, September 23, 2025 1:02 AM IST
ദുബായ്: ഹസ്തദാന വിവാദം കെട്ടടങ്ങുന്നതിനുമുന്‍പേ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് പരാതിയുമായി പാക്കിസ്ഥാൻ.
ഇത്തവണ പാക് ബാറ്റർ ഫഖർ സമാന്റെ പുറത്താകൽ സംബന്ധിച്ചാണ് പാക്കിസ്ഥാന്റെ പരാതി. ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജുവിന്റെ ക്യാച്ചിൽ സംശയം പ്രകടിപ്പിച്ച ടീം അധികൃതർ ടെലിവിഷൻ അന്പയർക്കെതിരേയാണ് പരാതി നൽകിയിട്ടുള്ളത്.
ഐസിസിക്ക് ഇ-മെയിൽ വഴി പരാതി നൽകുകയായിരുന്നുവെന്നാണ് വിവരം. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.