ദിവ്യ ദേശ്മുഖിന് ഫിഡെ ലോകകപ്പിൽ വൈൽഡ് കാർഡ്
Tuesday, September 23, 2025 1:02 AM IST
ഗോവ: ഫിഡെ വനിതാ ലോകകപ്പ് ചെസ് ജേതാവും ഗ്രാൻഡ് മാസ്റ്ററുമായ ദിവ്യ ദേശ്മുഖിന് 2025ൽ ഗോവയിൽ നടക്കുന്ന ഫിഡെ ലോകകപ്പിൽ മത്സരിക്കുന്നതിനുള്ള വൈൽഡ് കാർഡ് ലഭിച്ചു.
സിംഗിൾ-എലിമിനേഷൻ ചെസ് ടൂർണമെന്റിന്റെ പതിനൊന്നാം പതിപ്പ് 2025 ഒക്ടോബർ 31 മുതൽ നവംബർ 27 വരെ നടക്കും. ദിവ്യ അടുത്തിടെ ഫിഡെ ഗ്രാൻഡ് സ്വിസ് 2025 ഓപ്പണ്‍ വിഭാഗത്തിൽ 11 മത്സരങ്ങളിൽ മാറ്റുരച്ച് രണ്ട് വിജയങ്ങളും ആറ് സമനിലയും നേടിയിരുന്നു.