ഫൈഫര്‍ മാനവ്
Wednesday, September 24, 2025 2:19 AM IST
ലക്നോ: ഓസ്ട്രേലിയ എയ്ക്ക് എതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ എയുടെ മാനവ് സുതാറിന് അഞ്ച് വിക്കറ്റ്.
93 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ മാനവിന്റെ സ്പിന്നിനു മുന്നില്‍ ഓസ്ട്രേലിയ എ കറങ്ങി. ഒന്നാം ദിനം അവസാനിച്ചപ്പോള്‍ ഓസ്ട്രേലിയ എ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 350 റണ്‍സ് എടുത്തു.
നഥാന്‍ മക്സ്വീനി (74), ജാക് എഡ്വേര്‍ഡ്സ് (88) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. ഇന്ത്യ എയ്ക്കു വേണ്ടി ഇറങ്ങിയ മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണയ്ക്കും ഒരോ വിക്കറ്റ് നേടാനേ സാധിച്ചുള്ളൂ.