ബിബിഎല്ലിലേക്ക് ആര്. അശ്വിന്
Wednesday, September 24, 2025 2:19 AM IST
പെര്‍ത്ത്: ഓസ്ട്രേലിയന്‍ ട്വന്റി-20 ക്രിക്കറ്റ് ലീഗായ ബിഗ് ബാഷ് ലീഗില്‍ (ബിബിഎല്‍) കളിക്കാനുള്ള നീക്കവുമായി ഇന്ത്യന്‍ മുന്‍ താരം ആര്. അശ്വിന്.
ബിബിഎല്ലിന്റെ 2025-26 സീസണില്‍ അശ്വിന് കളിച്ചേക്കുമെന്നാണ് സൂചന. സിഡ്നി തണ്ടര്‍, ഹൊബര്‍ട്ട് ഹരിക്കേന്‍സ്, സിഡ്നി സിക്സേഴ്സ്, അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സ് എന്നീ നാലു ടീമുകള്‍ അശ്വിനുമായി ചര്‍ച്ചയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ബിബിഎല്ലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ രാജ്യാന്തര പുരുഷ താരമെന്ന നേട്ടം കുറിക്കാന്‍ അശ്വിനു സാധിക്കുമോ എന്നതാണ് അറിയേണ്ടത്. റിട്ടയര്‍ ചെയ്ത ഇന്ത്യന്‍ താരങ്ങളെ മാത്രമേ വിദേശ ട്വന്റി-20 ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐ അനുവദിക്കാറുള്ളൂ.