“ഇത് ആഫ്രിക്കയ്ക്ക്’’
Wednesday, September 24, 2025 2:19 AM IST
പാരീസ്: ആഫ്രിക്കയ്ക്കുള്ള ബലോണ്‍ ദോര്‍ പുരസ്കാരമാണ് ഇതെന്ന വെളിപ്പെടുത്തലുമായി ഉസ്മാന് ഡെംബെലെയുടെ അമ്മ ഫാത്തിമ.
ബലോണ്‍ ദോര്‍ പുരസ്കാരം സ്വീകരിക്കാനായി അമ്മയ്ക്കൊപ്പമാണ് ഡെംബെലെ വേദിയിലെത്തിയത്. “ആഫ്രിക്കയ്ക്കു വേണ്ടിയുള്ള ബലോണ്‍ ദോര്‍ ആണിത്. സെനഗലിലേക്ക് ഇതുമായി യാത്രതിരിക്കും, തുടര്‍ന്ന് എല്ലായിടത്തേക്കും’’ ഫാത്തിമ പറഞ്ഞു.
ബലോണ്‍ ദോര്‍ സ്വീകരിച്ചശേഷം നടത്തിയ പ്രസംഗത്തിനിടെ അമ്മയെക്കുറിച്ചു പറഞ്ഞപ്പോള്‍ ഡെംബെലെ കണ്ണീരണിഞ്ഞു, വാക്കുകള്‍ മുറിഞ്ഞു. വേദിയിലായിരുന്ന ഡെംബെലെയുടെ സഹോദന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. തുടര്‍ന്ന് അമ്മയും ഡെംബെലെയ്ക്കൊപ്പം വേദിയിലെത്തി.