കേരളത്തിനു തോൽവി
Wednesday, September 24, 2025 2:19 AM IST
മസ്കറ്റ്: ഒമാൻ പര്യടനത്തിൽ കേരള ട്വന്റി-20 ക്രിക്കറ്റ് ടീമിന് ആദ്യ മത്സരത്തിൽ തോൽവി. ഒമാൻ ചെയർമാൻ ഇലവന് എതിരേ 40 റൺസിന് കേരളം പരാജയപ്പെട്ടു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിൽ എത്തിയ ഒമാൻ ചെയർമാൻ ടീം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് നേടി. കേരളത്തിന് 16.1 ഓവറിൽ 103 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.