ഗ്രേസ് ഹാരിസ് ലോകകപ്പിനില്ല
Wednesday, September 24, 2025 2:19 AM IST
സിഡ്നി: 30ന് ആരംഭിക്കാനിരിക്കുന്ന 2025 വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിനുള്ള ഓസ്ട്രേലിയന്‍ ടീമില്‍നിന്ന് ഗ്രേസ് ഹാരിസ് പുറത്ത്.
പരിക്കിനെത്തുടര്‍ന്നാണ് ഗ്രേസ് ഹാരിസ് ടീമിനു പുറത്തായത്. വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ ഓള്‍റൗണ്ടര്‍ ഹെതര്‍ ഗ്രഹാം പകരം ടീമില്‍ എത്തി.
ഇന്ത്യക്കെതിരേ ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന മൂന്നാം ഏകദിനത്തിനിടെയാണ് ഗ്രേസ് ഹാരിസിനു പരിക്കേറ്റത്. ഒക്ടോബര്‍ ഒന്നിന് ന്യൂസിലന്‍ഡിന് എതിരേയാണ് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയുടെ ആദ്യ മത്സരം.