“ധാര്‍മിക നാശം’’
Wednesday, September 24, 2025 2:19 AM IST
പാരീസ്: ലോക ഫുട്ബോളറിനുള്ള 2025 ബലോണ്‍ ദോര്‍ പുരസ്കാരം സ്പാനിഷ് താരം ലാമിന് യമാലിനു ലഭിക്കാത്തതില്‍ താരത്തിന്റെ അച്ഛന് മൗനിര്‍ നസ്രോയ്ക്കു കടുത്ത അതൃപ്തി.
18കാരനായ യമാലിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി ഫ്രഞ്ച് താരം ഉസ്മാന് ഡെംബെലെയാണ് 2025 ബലോണ്‍ ദോര്‍ പുരസ്കാരം സ്വന്തമാക്കിയത്. “ഒരു മനുഷ്യനോട് ചെയ്യാന്‍ പറ്റുന്നതില്വച്ചേറ്റവും ധാര്‍മികത ഇല്ലായ്മാണ് സംഭവിച്ചത്, ശരിക്കും ധാര്‍മിക നാശം’’- മൗനില് നസ്രോ തുറന്നടിച്ചു.
ഉസ്മാന് ഡെംബെലെ 2024-25 സീസണില്‍ 37 ഗോളും 15 അസിസ്റ്റും പിഎസ്ജിക്കായി നടത്തി. യുവേഫ ചാമ്പ്യന്‍സ് ലീഗ്, ഫ്രഞ്ച് ലീഗ്, ഫ്രഞ്ച് കപ്പ് അടക്കം അഞ്ച് ട്രോഫിയും ക്ലബ്ബിനു സമ്മാനിച്ചു. യമാല്‍ 2024-25 സീസണില്‍ 55 മത്സരങ്ങളില്‍നിന്ന് 18 ഗോളും 25 അസിസ്റ്റുമാണ് നടത്തിയത്.
ഡബിള്‍ കോപ്പ
അതേസമയം, ഏറ്റവും മികച്ച അണ്ടര്‍ 21 താരത്തിനുള്ള 2025 കോപ്പ ട്രോഫി യാമാലിനു ലഭിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയാണ് കോപ്പ ട്രോഫി യമാലിനു ലഭിക്കുന്നത്. കോപ്പ ട്രോഫി ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കുന്ന താരമെന്ന നേട്ടവും ഇതോടെ ഈ 18കാരനു സ്വന്തം.