ഇന്ത്യ എ തകര്‍ന്നു
Thursday, September 25, 2025 1:30 AM IST
ലക്നോ: ഓസ്ട്രേലിയ എയ്ക്ക് എതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ എയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഓസ്ട്രേലിയ എയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 420ന് എതിരേ ക്രീസില്‍ എത്തിയ ഇന്ത്യ എ ഒന്നാം ഇന്നിംഗ്സില്‍ 194 റണ്‍സിനു പുറത്ത്.
75 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് ഇന്ത്യ എ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. കെ.എല്‍. രാഹുല്‍ (11), നാരായണ്‍ ജഗദീശന് (38), ദേവ്ദത്ത് പടിക്കല്‍ (1), ധ്രുവ് ജുറെല്‍ (1) നിരാശപ്പെടുത്തി.
രണ്ടാം ഇന്നിംഗ്സിനായി ക്രീസില്‍ എത്തിയ ഓസ്ട്രേലിയ എ രണ്ടാംദിനം അവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സ് എന്ന നിലയിലാണ്.