കാര്‍ത്തികിന് ട്രിപ്പിൾ
Thursday, September 25, 2025 1:30 AM IST
തലശേരി: കെസിഎ അണ്ടര്‍ 23 ഇന്റര്‍ സോണ്‍ മത്സരത്തില്‍ മധ്യമേഖലയ്ക്കെതിരേ ദക്ഷിണ മേഖലയുടെ പി. കാര്‍ത്തികിനു ട്രിപ്പിള്‍ സെഞ്ചുറി.
517 പന്ത് നേരിട്ട കാര്‍ത്തിക് 304 റണ്‍സുമായി പുറത്താകാതെ നിന്നു. 247 റണ്‍സ് നേടിയ എസ്.എസ്. ഷാരോണും ദക്ഷിണ മേഖലയ്ക്കായി തിളങ്ങി. ആറ് വിക്കറ്റിന് 675 റണ്‍സ് എന്ന നിലയില്‍ ദക്ഷിണ മേഖല ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.