കോടി ഗോളില്‍ ചെമ്പട ജയം
Thursday, September 25, 2025 1:30 AM IST
ലിവര്‍പൂള്‍: ഇംഗ്ലീഷ് കാരബാവോ കപ്പ് (ലീഗ് കപ്പ്) ഫുട്ബോള്‍ മൂന്നാം റൗണ്ടില്‍ ലിവര്‍പൂള്‍ എഫ്സിക്കു ജയം. സതാംപ്ടണ് ഉയര്‍ത്തിയ വെല്ലുവിളി 1-2നാണ് ലിവര്‍പൂള്‍ മറികടന്നത്.
ബ്രിട്ടീഷ് ട്രാന്‍സ്ഫര്‍ റിക്കാര്‍ഡ് കുറിച്ച് ന്യൂകാസില്‍ യുണൈറ്റഡില്‍നിന്ന് എത്തിയ സ്വീഡിഷ് താരം അലക്സാണ്ടര്‍ ഇസാക്ക് ലിവര്‍പൂള്‍ ജഴ്സിയിലെ ആദ്യ ഗോള്‍ സ്വന്തമാക്കി.
1493 കോടി രൂപയ്ക്കു ലിവര്‍പൂളില്‍ എത്തിയ ഇസാക്ക് 43-ാം മിനിറ്റിലായിരുന്നു ഗോള്‍ നേടിയത്. ഷിയ ചാള്‍സ് (76’) സതാംപ്ടണിനായി ഗോള്‍ മടക്കി.
തുടര്‍ന്ന് ഹ്യൂഗോ എകിറ്റികെയുടെ (85’) ഗോളിലായിരുന്നു ചെമ്പടയുടെ ജയം. ഗോള്‍നേടിയ ശേഷം ജഴ്സി ഊരിയതിനു രണ്ടാം മഞ്ഞക്കാര്‍ഡിലൂടെ എകിറ്റികെയ്ക്കു പുറത്തു പോകേണ്ടിയും വന്നു.