എന്നെ രക്ഷിച്ചത് ഭാര്യ: റൂണി
Friday, September 26, 2025 2:25 AM IST
ലണ്ടന്‍: കടുത്ത മദ്യപാനത്തില്‍നിന്നു തന്നെ രക്ഷിച്ചതും ജീവിതത്തിലേക്കു തിരികെകൊണ്ടുവന്നതും ഭാര്യയാണെന്ന തുറന്നു പറച്ചിലുമായി ഇംഗ്ലീഷ് മുന്‍ ഫുട്ബോളര് വെയ്ന്‍ റൂണി.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ താരം റിയൊ ഫെര്‍ഡിനന്‍ഡ് പ്രെസന്റ്സ് എന്ന പോഡ്കാസ്റ്റിലാണ് 39കാരനായ റൂണി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഭാര്യ കോളിന്റെ സഹായമില്ലായിരുന്നെങ്കില്‍ മരിച്ചേനെയെന്നും ഇംഗ്ലണ്ടിനായി 2003 മുതല്‍ 2018വരെ ബൂട്ടണിഞ്ഞ റൂണി തുറന്നു സമ്മതിച്ചു. 2008ല്‍ ആണ് റൂണിയും കോളിനും വിവാഹിതരായത്.
2011 ഡിസംബറില്‍ ടീം കര്‍ഫ്യു ബ്രേക്ക് ചെയ്തതിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മാനേജരായ അലക്സ് ഫെര്ഗൂസണ് റൂണിയെ ടീമില്‍നിന്ന് ഒഴിവാക്കി. 2016ല്‍ തന്റെ ഒരു ചിത്രം പുറത്തുവന്നതില്‍ ഇംഗ്ലീഷ് കോച്ച് ഗാരെത് സൗത്ത്ഗേറ്റിനോട് റൂണി ക്ഷമാപണം നടത്തിയതും വാര്‍ത്തയായി.