രാഹുല്‍ റിട്ടയേര്‍ഡ് ഹര്‍ട്ട്
Friday, September 26, 2025 2:25 AM IST
ലക്നോ: ഓസ്ട്രേലിയ എയ്ക്ക് എതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റ് ക്രിക്കറ്റിനിടെ ഇന്ത്യ എയുടെ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി.
412 റണ്‍സ് എന്ന വിജയ ലക്ഷ്യത്തിനായി രണ്ടാം ഇന്നിംഗ്സില്‍ ക്രീസില്‍ എത്തിയ ഇന്ത്യ എയ്ക്കു വേണ്ടി 92 പന്തില്‍ 74 റണ്‍സുമായി മികച്ച രീതിയില്‍ ബാറ്റിംഗ് നടത്തുന്നതിനിടെയാണ് രാഹുല്‍ ഫിസിയോയ്ക്ക് ഒപ്പം മൈതാനം വിട്ടത്.
മൂന്നാംദിനമായ ഇന്നലെ മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് എടുത്തു. സായ് സുദര്ശന് (44), മാനവ് സുതാര്‍ (1) എന്നിവരാണ് ക്രീസില്‍.
ഓസ്ട്രേലിയ എയുടെ രണ്ടാം ഇന്നിംഗ്സ് 185ല്‍ അവസാനിച്ചിരുന്നു. ഇന്ത്യ എയ്ക്കു വേണ്ടി മുഹമ്മദ് സിറാജ് രണ്ടും ഗുര്‍നൂര്‍ ബ്രാര്‍, മാനവ് സുതാര്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീതവും വീഴ്ത്തി.