വമ്പന്മാര്ക്ക് മിന്നും ജയം
Friday, September 26, 2025 2:25 AM IST
ലണ്ടന്‍: ഇംഗ്ലീഷ് കാരബാവൊ ലീഗ് (ലീഗ് കപ്പ്) ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ന്യൂകാസില്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടന്‍ഹാം ഹോട്ട്സ്പുര്‍, ആഴ്സണല്‍ ടീമുകള്‍ മൂന്നാം റൗണ്ടില്‍ ജയം സ്വന്തമാക്കി.
ഫില്‍ ഫോഡന് (18’), സാവിഞ്ഞോ (74’) എന്നിവരുടെ ഗോളുകളില്‍ ഹഡേഴ്സ്ഫീല്‍ഡ് ടൗണിനെയാണ് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചത്.
ജോലിന്റണ്‍, വില്യം ഒസുലെ എന്നിവരുടെ ഇരട്ടഗോള്‍ ബലത്തില്‍ ന്യൂകാസില്‍ 4-1ന് ബ്രാഡ്ഫോഡ് സിറ്റിയെ തോല്‍പ്പിച്ചു. ടോട്ടന്‍ഹാം ഹോട്ട്സ്പുര്‍ 3-0ന് ഡോണ്‍കാസ്റ്റര്‍ റോവേഴ്സിനെയും ആഴ്സണല്‍ 2-0ന് പോര്‍ട്ട് വാലെയെയും മറികടന്ന് നാലാം റൗണ്ടിലേക്കു മുന്നേറി. എബെറെച്ചി എസെ (8’), ലിയാന്‍ഡ്രൊ ട്രോസാര്‍ഡ് (86’) എന്നിവരായിരുന്നു ആഴ്സണലിനായി ഗോള്‍ നേടിയത്.