റിക്കാര്‍ഡ് മെസി
Friday, September 26, 2025 2:25 AM IST
ന്യൂയോര്‍ക്ക്: മേജര്‍ ലീഗ് സോക്കറില്‍ (എംഎല്‍എസ്) അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇരട്ടഗോള്‍ ബലത്തില്‍ ഇന്റര്‍ മയാമിക്കു ജയം. എവേ പോരാട്ടത്തില്‍ ഇന്റര്‍ മയാമി 4-0ന് ന്യൂയോര്‍ക്ക് സിറ്റിയെ തോല്‍പ്പിച്ചു.
ജയത്തോടെ എംഎല്‍എസില്‍ പ്ലേ ഓഫ് ബെര്‍ത്തും ഇന്റര്‍ മയാമി സ്വന്തമാക്കി. മെസിയുടെ അസിസ്റ്റില്‍ ബാള്ട്ടസവന് റോഡ്രിഗസാണ് (43’) ഇന്റര്‍ മയാമിയുടെ ഗോള്‍വേട്ട തുടങ്ങിയത്. 74, 86 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകള്‍.
ഈ സീസണ് ഗോള്‍ വേട്ടയില്‍ മെസി ഇതോടെ ഒറ്റയ്ക്കു തലപ്പത്തെത്തി, 24 ഗോള്‍. 11 അസിസ്റ്റും മെസിക്കുണ്ട്. ഇതോടെ തുടര്‍ച്ചയായി രണ്ട് എംഎല്‍എസ് സീസണില്‍ 35 ഗോള്‍ പങ്കാളിത്തമുള്ള ആദ്യ താരമെന്ന റിക്കാര്‍ഡും മെസി സ്വന്തമാക്കി.