മിന്നു ടീമിനു ജയം
Friday, September 26, 2025 2:25 AM IST
ബംഗളൂരു: ഐസിസി വനിതാ ഏകദിന ലോകകപ്പ് സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിന് എതിരേ മലയാളി താരം മിന്നു മണി നയിച്ച ഇന്ത്യ എയ്ക്കു ജയം.
മഴനിയമത്തിന്റെ അടിസ്ഥാനത്തില്‍ നാലു വിക്കറ്റിനാണ് ഇന്ത്യ എ ജയം സ്വന്തമാക്കിയത്. സ്കോര്‍: ന്യൂസിലന്‍ഡ് വനിതകള്‍ 50 ഓവറില്‍ 273/9. ഇന്ത്യ എ വനിതകള്‍ 39.3 ഓവറില്‍ 226/6.
ആദ്യ ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് വനിതകള്‍ക്കു വേണ്ടി ഇസബെല്ല ഗേസ് (101 നോട്ടൗട്ട്) സെഞ്ചുറി നേടി. മഴയെത്തുടര്‍ന്ന് ഇന്ത്യ എ വനിതകളുടെ ലക്ഷ്യം 40 ഓവറില്‍ 224 ആക്കി. ഷെഫാലി വര്‍മ (70), മഡിവാല മമത (56 നോട്ടൗട്ട്) മിന്നു മണി (39 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗിലൂടെ ഇന്ത്യ എ ജയിച്ചു കയറി.