അത്ലറ്റിക്കോ ആല്‍വരസ്
Friday, September 26, 2025 2:25 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ ജൂലിയന്‍ ആല്വരസിന്റെ ഹാട്രിക്കിലൂടെ അത്ലറ്റിക്കോ മാഡ്രിഡിനു ജയം.
ഹോം മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് 3-2ന് റയോ വയ്യക്കാനോയെ തോല്‍പ്പിച്ചു. 15, 80, 88 മിനിറ്റുകളില്‍ ആയിരുന്നു അത്ലറ്റിക്കോയ്ക്കുവേണ്ടി ആല്വരസിന്റെ ഗോളുകള്‍. പെപ് ചാവറിയ (45+1’), ആല്‍വാരൊ ഗാര്‍സിയ (77’) എന്നിവര്‍ വയ്യക്കാനോയ്ക്കു വേണ്ടിയും ലക്ഷ്യം കണ്ടു.
മറ്റു മത്സരങ്ങളില്‍ റയല്‍ സോസിഡാഡ് 1-0നു മയ്യോര്‍ക്കയെ തോല്‍പ്പിച്ചപ്പോള്‍ ഗെറ്റാഫെയും ആല്‍വരെസും 1-1 സമനിലയില്‍ പിരിഞ്ഞു. ലീഗില്‍ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 18 പോയിന്റുമായി റയല്‍ മാഡ്രിഡാണ് ഒന്നാമത്. ഒമ്പത് പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ഒമ്പതാം സ്ഥാനത്താണ്.