ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡിയില്‍
Friday, September 26, 2025 2:25 AM IST
മഡ്ഗാവ്: ഒക്ടോബര്‍ 25ന് ആരംഭിക്കുന്ന 2025 ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് വിഭജനം ഇന്നലെ നടന്നു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) കേരള സാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സൂപ്പര്‍ കപ്പില്‍ ഗ്രൂപ്പ് ഡിയില്‍ കളിക്കും.
മുംബൈ സിറ്റി, ഹൈദരാബാദ് എഫ്സി, രാജസ്ഥാന് യുണൈറ്റഡ് എന്നീ ടീമുകളാണ് ബ്ലാസ്റ്റേഴ്സിന് ഒപ്പം ഗ്രൂപ്പ് ഡിയില്‍ ഉള്ളത്. ഒക്ടോബര്‍ 30ന് രാജസ്ഥാനെയും നവംബര്‍ മൂന്നിന് ഹൈദരാബാദിനെയും നവംബര്‍ ആറിന് മുംബൈ സിറ്റിയെയും ബ്ലാസ്റ്റേഴ്സ് നേരിടും.
സൂപ്പര്‍ കപ്പില്‍ കേരളത്തിന്റെ മറ്റൊരു സാന്നിധ്യമായ ഗോകുലം കേരള എഫ്സി ഗ്രൂപ്പ് സിയിലാണ്. ബംഗളൂരു എഫ്സി, മുഹമ്മദന്‍, പഞ്ചാബ് എഫ്സി ടീമുകളാണ് ഗ്രൂപ്പ് സിയില്‍. ഒക്ടോബര്‍ 27ന് പഞ്ചാബിന് എതിരേയാണ് ഗോകുലത്തിന്റെ ആദ്യ മത്സരം.