മൗണ്ട് കാര്‍മല്‍, വാഴക്കുളം
Saturday, September 27, 2025 3:18 AM IST
ചങ്ങനാശേരി: എസ്എച്ച് ട്രോഫി ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം മൗണ്ട് കാര്‍മലും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വാഴക്കുളം കാര്‍മലും ജേതാക്കളായി.
ആതിഥേയരായ കിളിമല സേക്രഡ് ഹാര്‍ട്ട് പബ്ലിക് സ്കൂളിനെയാണ് (21-29) മൗണ്ട് കാര്‍മല്‍ കീഴടക്കിയത്. ആണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ കിളിമല എസ്എച്ചിനെ 51-65നു മറികടന്ന് വാഴക്കുളം ജേതാക്കളായി.